വീടുകയറി അക്രമം; മൂന്നുപേര്‍ക്ക് പരിക്ക്

Tuesday 17 March 2015 5:43 pm IST

എടത്വാ: വീടുകയറി ആക്രമണത്തില്‍ വയോവൃദ്ധയടക്കം മൂന്നുപേര്‍ക്ക് പരിക്ക്. എടത്വ തലവടി തെക്കുപഞ്ചായത്ത് ആനപ്രാമ്പാല്‍ അഞ്ചു പനയ്ക്കല്‍ വീട്ടില്‍ മത്തായിയുടെ ഭാര്യ സാറാമ്മ മത്തായി (76), ഇവരുടെ മകന്‍ ബേബിച്ചന്‍ (50), ഇയാളുടെ മകന്‍ ഷെബിന്‍ തോമസ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 16ന് വൈകിട്ടായിരുന്നു സംഭവം. അയല്‍വാസികളായ ഫിലിപ്പോസ്, സന്തോഷ് എന്നിവരുമായി മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇരുവരും ചേര്‍ന്ന് മോട്ടോര്‍ ബൈക്കിന്റെ ചെയിന്‍ തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച് വീട്ടില്‍ കയറി ഇവരെ മര്‍ദ്ദിച്ചവശരാക്കുകയായിരുന്നു. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.