കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2014 ലെ തെരുവത്ത് രാമന്, കെ.സി. മാധവക്കുറുപ്പ്, പി.ഉണ്ണികൃഷ്ണന്, മുഷ്താഖ് അവാര്‍ഡുകള്‍ക്ക് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡ് മികച്ച ഒന്നാം പേജ് ലേ ഔട്ടിനാണ്. 10,001 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
പി.ടിഐ ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും മികച്ച ജനറല്‍ റിപ്പോര്‍ട്ടിനാണ് 10,000 രൂപയാണ് അവാര്‍ഡ്.
പ്രശസ്ത പത്രപ്രവര്‍ത്തകനായ കെ.സി മാധവക്കുറുപ്പിന്റെ പേരിലുള്ള അവാര്‍ഡ് അച്ചടി മാധ്യമങ്ങളിലെ ജനറല്‍ റിപ്പോര്‍ട്ടിംഗിനാണ്. 10,001 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്കുന്ന മുഷ്താഖ് സ്പോര്‍ട്സ് ജര്‍ണലിസം അവാര്‍ഡ് മികച്ച സ്പോര്‍ട്സ് റിപ്പോര്‍ട്ട് പരമ്പരക്കാണ്. മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രാഫറിനും അവാര്‍ഡ് നല്‍കും.
2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള ദിനപത്രങ്ങളില്‍, ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകളും ഫീച്ചറുകളുമാണ് അവാര്‍ഡിനായി പരിഗണിക്കുക. റിപ്പോര്‍ട്ട്, സിഡി, ഫോട്ടോകള്‍ എന്നിവയുടെ ഒറിജിനലും മൂന്ന് പകര്‍പ്പുകളും, ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം അപേക്ഷിക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ പാടുള്ളു.
എന്‍ട്രികള്‍ 2015 ഏപ്രില്‍ അഞ്ചിനകം സെക്രട്ടറി, കാലിക്കറ്റ് പ്രസ് ക്ലബ്, കോഴിക്കോട് – 673001 എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് ഏത് അവാര്‍ഡിനായുള്ള എന്‍ട്രിയാണെന്ന് വ്യക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: