തൃശൂര്‍: കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ അഞ്ച് വയസുകാരിയുടെ മൂക്കിലേക്ക് തുളച്ച് കയറിയ അലുമിനിയം കമ്പി ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ഡോക്ടര്‍മാര്‍ പുറത്തെടുത്തു.
എടക്കഴിയൂര്‍ കല്ലുവളപ്പില്‍ സിറാജിന്റെ മകള്‍ ഷാബാമെഹബിന്റെ മൂക്കിലേക്ക് കയറിയ കമ്പിയാണ് പുറത്തെടുത്തത്. 15 സെന്റി മീറ്റര്‍ നീളമുള്ള കമ്പിയിലെ 4 സെന്റി മീറ്ററാണ് തുളഞ്ഞ് ഉള്ളില്‍ കയറിയത്. ഉടന്‍ തന്നെ നഗരത്തില്‍ അശ്വനി ആശൂപത്രിയില്‍ എത്തിച്ചു.
ഡോക്ടര്‍മാരായ ഇഎന്‍ടി സര്ജന് ഉദയശങ്കര്‍, അനസ്തെറ്റിസ്റ്റ് ഫാബിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമ്പി പുറത്തെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് ആശൂപത്രിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: