ജക്കാര്‍ത്ത: കിഴക്കന്‍ ഇന്‍ഡോനേഷ്യയില്‍ സമുദ്രത്തിനടിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ടെര്ണേറ്റിന്റെ 136 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി 41 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വെ അറിയിച്ചു.
എന്നാല്‍ ഭൂകമ്പത്തെ തുടര്‍ന്ന് അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: