തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പെട്ട ധനമന്ത്രി കെ.എം.മാണി വേണ്ടത് വിശ്രമം ആണെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി വക്താവ് പന്തളം സുധാകരന് പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചു.
പോസ്റ്റിലെ അഭിപ്രായം തന്റേത് മാത്രമാണെന്നും മാണിക്ക് അത് വിഷമം ഉണ്ടാക്കിയെങ്കില്‍ പോസ്റ്റ് പിന്‍വലിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സുധാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.
മാണിയില്‍ നിന്ന് ധനവകുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്നും സുധാകരന് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: