വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ സയനേഡിന്റെ പായ്ക്കറ്റ് ലഭിച്ചു. മുമ്പ് ഇവിടേയ്ക്ക് മലവും മൂത്രവുമടങ്ങുന്ന പായ്ക്കറ്റ് അയച്ച് കൊടുത്ത വ്യക്തിയുടെ വിലാസം തന്നെയാണ് ഈ പായ്ക്കറ്റിലും ഉള്ളതെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.
മാര്‍ച്ച് 16നാണ് വൈറ്റ് ഹൗസിലെ മെയില്‍ സ്ക്രീനിംഗ് സംവിധാനത്തില്‍ ഒരു കവര്‍ ലഭിച്ചത്. മാര്‍ച്ച് 17ന് നടത്തിയ രാസ പരിശോധനയില്‍ കവറിലുള്ളത് സയനേഡാണെന്ന് കണ്ടെത്തുകയായിരുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സി വക്താവ് ബ്രിയന്‍ ലിയറി അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിള്‍ മറ്റൊരിടത്തേക്ക് അയച്ചിരിക്കുകയാണെന്ന് പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി.
1995ല്‍ ഇവിടേയ്ക്ക് മലവും മൂത്രവും പായ്ക്കറ്റിലാക്കി അയച്ചു കൊടുത്ത ഇയാള്‍ ഇതിന് മുന്‍പ് 2012 ജൂണ്‍12നാണ് അവസാന പായ്ക്കറ്റ് അയച്ച് കൊടുത്തതെന്ന് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: