കയര്‍ കയറ്റുമതി സ്ഥാപനത്തില്‍ തീപിടിത്തം

Wednesday 18 March 2015 5:54 pm IST

മുഹമ്മ: സ്വകാര്യ കയര്‍ കയറ്റുമതി സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. മാര്‍ച്ച് 17ന് രാവിലെ പതിനൊന്നോടെ ദേശീയ പാതയില്‍ വലിയ കലവൂരിലെ ഫാം ഫൈബര്‍ കമ്പനിയിലെ ബോയിലറിനാണ് തീപിടിച്ചത്. കയറുത്പ്പന്നങ്ങള്‍ ഉണക്കുന്നതിനിടെ ചൂടുകൂടി തീ ആളിപ്പടരുകയായിരുന്നു. കമ്പനി ജീവനക്കാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചതിനാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് അഗ്നി പടര്‍ന്നില്ല. ആലപ്പുഴയില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ വേണുക്കുട്ടന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേനയും ജീവനക്കാരും ചേര്‍ന്ന് തീയണച്ചു. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.