വീടു കയറി ആക്രമണം; ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

Wednesday 18 March 2015 5:58 pm IST

ആലപ്പുഴ: മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിന് കൈതവനയില്‍ വീടു കയറി ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. സനാതനപുരം കുഴിയില്‍ ചിറയില്‍ ഉദീഷാ (28)ണ് സൗത്ത് പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി 25നാണ് കൈതവന കുന്തീകുളങ്ങര ഗണപതി ക്ഷേത്രത്തിന് പടിഞ്ഞാറുവശമുള്ള മൂന്ന് വീടുകള്‍ക്ക് നേരെ അക്രമമുണ്ടായത്. അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. കേസില്‍ നാലു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. പ്രദേശത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുന്നതിന് ഒപ്പുശേഖരണം നടത്തിയവരുടെ വീടുകള്‍ക്ക് നേരെയാണ് സംഘടിത ആക്രമണമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.