വാഷിങ്ടണ്‍: സുഹൃത്തുക്കള്‍ക്ക് ഫേസ്ബുക് അക്കൗണ്ടു വഴി പണം കൈമാറാനുള്ള സംവിധാനവും വൈകാതെ അവതരിപ്പിക്കുമെന്ന് ഫേസ്ബുക് കമ്പനി അറിയിച്ചു.
ഏതെങ്കിലും അമേരിക്കന്‍ ബാങ്ക് നല്‍കിയിട്ടുള്ള വിസാ-മാസ്റ്റര്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്ക് ഈ പുതിയ സംവിധാനം വിനിയോഗിക്കാം.
അവരുടെ ഫേസ്ബുക് അക്കൗണ്ടില്‍ കാണുന്ന ഡോളര്‍ ചിഹ്നത്തില്‍ ക്ലിക് ചെയ്താല്‍ ഈ സേവന സൗകര്യം ലഭ്യമാകും.
ഈ സംവിധാനം അടുത്ത മാസങ്ങളില്‍ അമേരിക്കയില്‍ ലഭ്യമാകും. ഇതിന് വേണ്ടുന്ന സുരക്ഷാ നടപടികള്‍ക്ക് പിന് നമ്പരും പാസ്വേഡും മറ്റും ഉപഭോക്താക്കള്‍ക്ക് സ്വയം ഉണ്ടാക്കാം.
കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഏതു സൗകര്യവും ഇതിനു വിനിയോഗിക്കാം. സ്നാപ് പാച്ച് കഴിഞ്ഞ നവംബറില്‍ സ്നാപ് ക്യാഷ് എന്ന പേരില്‍ ഈ സംവിധാനം അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: