കാബൂള്‍: അല്‍ഖ്വായ്ദ ഭീകരന് ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്കയ്ക്കു സഹായിയായ ഡോക്ടറുടെ വക്കീലിനെ താലിബാന് ഭീകരര്‍ വധിച്ചു. പെഷവാറില്‍ ഒളിവില്‍ കഴിഞ്ഞ ലാദനെ സഖ്യസേന പിടികൂടിയത് ഡോ. ഷക്കീല്‍ അഫ്രീഡി അഫ്രീഡിയെ പിന്തുടര്ന്നാണ്.
ഇതെത്തുടര്‍ന്ന് ഷക്കീലിനെ 2012-ല്‍ അഫ്ഘാന്‍ ഭരണകൂടം ശിക്ഷിച്ചിരുന്നു. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നതായിരുന്നു കേസ്. ഈ കേസില്‍ ഡോക്ടര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ വക്കീലാണ് സാമിയുള്ളാ ഖാന് അഫ്രീഡി.
സാമിയുള്ളയെ വധിക്കുമെന്ന് അല്‍ഖ്വായ്ദ ഭീഷണി ഉണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ട വക്കീല്‍ കഴിഞ്ഞ ദിവസമാണ് അഫ്ഘാനില്‍ തിരികെ എത്തിയത്. സാമിയുള്ളാ കൊല്ലപ്പെട്ട കാര്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: