ലൗ ജിഹാദ്: രണ്ടര മാസത്തില്‍ 51 സംഭവങ്ങള്‍!

Wednesday 18 March 2015 7:25 pm IST

കോട്ടയം: പ്രണയക്കുരുക്കില്‍പെടുത്തി ഹിന്ദുപെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതും ഇരകളാക്കുന്നതും വീണ്ടും വര്‍ദ്ധിക്കുന്നു. രണ്ടരമാസത്തിനുള്ളില്‍ ഇത്തരം 51-ഓളം സംഭവങ്ങളിലാണ് രക്ഷകര്‍ത്താക്കള്‍ ഹിന്ദുഹെല്‍പ്പ്‌ലൈനിന്റെ സഹായം തേടിയിട്ടുള്ളത്. അതേ സമയം  കുടുംബത്തിനുണ്ടാകാവുന്ന മാനക്കേട് ഭയന്ന് പലരും സംഭവം മൂടിവയ്ക്കുകയാണ്. യഥാര്‍ത്ഥ കണക്ക് ഇതിലേറെയാണെന്ന് പറയപ്പെടുന്നു. 2015 ന്റെ ആദ്യമാസത്തില്‍ 22 സംഭവങ്ങളും ഫെബ്രുവരിയില്‍ 17 സംഭവങ്ങളും ഹിന്ദുഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മാര്‍ച്ച് പകുതി പിന്നിടുമ്പോള്‍ 12 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് സഹായം അഭ്യര്‍ത്ഥിച്ച് ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകരെ സമീപിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടരമാസത്തിനുള്ളില്‍ ഇരകളായവരില്‍ ഏറിയ പങ്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണെന്നാണ് സൂചന. മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് കുടുതല്‍ സംഭവങ്ങള്‍. ആണ്‍കുട്ടികളെയും പ്രണയക്കുരുക്കില്‍പെടുത്തി മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്ന നാലോളം സംഭവങ്ങള്‍ സമീപകാലത്തുണ്ടായെന്ന് ഹിന്ദുഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.