ഭക്തിപുരസ്സരം വാഗ്വ്യാപാരംകൊണ്ടുമാത്രം ഈശ്വരന്നോ, ഗുരുജനങ്ങള്‍ക്കോ നമസ്കാരമര്പ്പിക്കുന്നതാണ് വാചികനമസ്കാരം. അവയേയും ഉത്തമമെന്നും മദ്ധ്യമമെന്നും അധമമെന്നും മൂന്നായി വിഭജിച്ചിട്ടുണ്ട്.
ഉത്തമനായ ഭക്തന് ഭക്തിരസപ്രധാനവും ഗദ്യപദ്യാത്മകവുമായ കവിതകള്‍ നിര്‍മ്മിച്ച് ഈശ്വരനമസ്കാരം ചെയ്യുന്നതാണ് വാചികമായ ഉത്തമനമസ്ക്കാരം. മയൂരന്റെ സൂര്യശതകം, ശ്രീനാരായണഭട്ടപാദരുടെ നാരായണീയം. സ്വാതിതിരുനാളിന്റെ ഭക്തിമഞ്ജരി മുതലായവ അതിനുദാഹരണങ്ങളാണ്.
വൈദികങ്ങളോ, പൗരാണികങ്ങളോ ആയ സ്തോത്രങ്ങള്‍കൊണ്ട് ഈശ്വരനമസ്കാരം ചെയ്യുന്നത് വാചീകമായ മദ്ധ്യമനമസ്കാരമാകുന്നു. കേവലം ”നമസ്കാരം” എന്നുമാത്രം പറഞ്ഞു പ്രണമിക്കുന്നതാണ് അധമമായ വാചികനമസ്കാരം.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: