കൊച്ചി: മാതാ അമൃതാനന്ദമയിദേവിയുടെ പിതാവ് വി.സുഗുണാനന്ദന്റ അനുസ്മരണാര്‍ത്ഥം നല്കി വരുന്ന കഥകളി പുരസ്ക്കാരം പ്രശസ്ത കഥകളി ആചാര്യനും അദ്ധ്യാപകനുമായ കലാമണ്ഡലം വാസു പിഷാരടിക്ക് നല്‍കും. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
അനുസ്മരണ സമ്മേളനം മാര്‍ച്ച് 21-ാം തീയതി, ശനിയാഴ്ച്ച കുന്നുമ്പുറം മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4.00 മണിക്ക് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ ഉല്‍ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും. കൊച്ചി മേയര്‍ ടോണി ചമ്മണി പുരസ്ക്കാര സമര്‍പ്പണം നടത്തും
അമൃത മെഡിക്കല്‍ ഡയറക്ടര്‍ ഡോ: പ്രേംനായര്‍, ഡോ: പ്രതാപന്‍നായര്‍, നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി.കെ.ജോസ് ഐഎഎസ,് ധീവരസഭ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ.രാധാക്യഷ്ണന്, ഡോ:സഭാപതി, എറണാകുളം അഡീ.ജില്ലാ മജിസ്ട്രേറ്റ് ബി. രാമചന്ദ്രന്, കൗണ്‍സിലര്‍ എം.പി. മഹേഷ്കുമാര്‍, എംആര്‍എസ് മേനോന്, പി.കെ.സുധാകരന് എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. തുടര്‍ന്ന് ഫാക്ട് പത്മനാഭനും സംഘവും കഥകളി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: