കൊച്ചി: കാക്കനാട്ടു നിന്നും കഴിഞ്ഞ അഞ്ചിന് കാണാതായ ജിസില്‍ മാത്യു (23) എന്ന യുവതി ബംഗളൂരുവിലെത്തിയതായി പോലീസിന് വിവരം. എന്നാല്‍ കേരളത്തില്‍ നിന്ന് പോയ അന്വേഷണ സംഘത്തിന് ഇവരെ കണ്ടെത്താനായില്ല.
അന്വേഷണ സംഘം ഇന്നലെ മടങ്ങിയെത്തി. ജിസില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകളിലൊന്ന് ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം ആക്ടീവ് ആയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ജിസില്‍ ഇവിടെ നിന്ന് അയല്‍ സംസ്ഥാനത്തേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: