കാലിക്കറ്റ് യൂണി: ഇന്റര്‍വ്യൂ ബോര്‍ഡ് പിരിച്ചു വിടണമെന്ന് കെ.പി. ശ്രീശന്‍

Wednesday 18 March 2015 9:29 pm IST

കോഴിക്കോട്: യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസില്‍ വച്ച് മുസ്ലിം ലീഗ് നേതാവ് കോഴ വാങ്ങിയെന്ന വാര്‍ത്ത കോഴിക്കോട് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് തസ്തികയിലേക്ക് നടന്ന നിയമനത്തില്‍ നഗ്നമായ അഴിമതി നടന്നുവെന്ന ബിജെപി യുടെ ആരോപണം ശരിവച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്‍ പ്രസ്താവനയില്‍ പറഞ്ഞു. അഴിമതി നടത്താന്‍ മാത്രമായി തട്ടിക്കൂട്ടിയ ഇന്റര്‍വ്യൂ്യൂബോര്‍ഡ് പിരിച്ചു വിടണം. പിഎസ്‌സി നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റ്ന്റ് നിയമനത്തില്‍ ഇന്റര്‍വ്യൂ്യൂനടത്തുന്നില്ല. കുസാറ്റും എം.ജി യൂണിവേഴ്‌സിറ്റിയും അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയും സമാനമായ തസ്തികകളിലേക്ക് ഇന്റര്‍വ്യൂ്യൂനടത്തിയല്ല നിയമനം നടത്തുന്നത്. അസിസ്റ്റന്റ് ഗ്രേഡ് തസ്തികയിലേക്ക് എഴുത്തു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണം. അല്ലാത്ത പക്ഷം പരീക്ഷ നടത്തിയ എല്‍ ജി എസിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍വ്യൂ്യൂനടത്തി നിയമനം നടത്തണം. ഉദ്യോഗാര്‍ത്ഥികളുടെ വികാരത്തെ മാനിക്കാതെ അവരെ കൊള്ളയടിക്കാനാണ് നീക്കമെങ്കില്‍ ബിജെപി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.