ന്യൂദല്‍ഹി: ബാലകൃഷ്ണപിള്ള കുറ്റക്കാരനല്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്നത് സുപ്രീംകോടതിയുടെ കണ്ടെത്തല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പിള്ളയ്ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍.
ഇടമലയാര്‍ കേസില്‍ പിള്ള കുറ്റക്കാരനല്ലെന്നാണ് തന്റെയും മുസ്ലീംലീഗിന്റെയും അഭിപ്രായം. അദ്ദേഹത്തിന് ശിക്ഷാ ഇളവ് നല്‍കിയത് നിയമപരമായും ധാര്‍മ്മികപരമായും ശരിയാണ്. ഇക്കാര്യം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കേ വി.എസ് അച്യുതാനന്ദന് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ട്. എന്നാല്‍ അത്തരത്തിലൊരു അധികാര ദുര്‍വിനിയോഗം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: