തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി. കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയ പൊട്ടക്കുഴിയില്‍ തന്നെയാണ് ഇന്നും പൊട്ടലുണ്ടായത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെയാണ് ജലവിതരണം പുനസ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ പൈപ്പ് പൊട്ടല്‍.
പൈപ്പ് പൊട്ടിയതോടെ തലസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇന്നും കുടിവെള്ള വിതരണം മുടങ്ങിയേക്കും. ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ തുടങ്ങി. രാത്രിയോടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: