പുരാണ പാരായണ കലാസംഘടന സംസ്ഥാന സമ്മേളനം അമ്പലപ്പുഴയില്‍

Thursday 19 March 2015 4:48 pm IST

ആലപ്പുഴ: കൃഷ്ണദ്വൈപായന കേരള പുരാണ പാരായണ കലാസംഘടനയുടെ എട്ടാമത് സംസ്ഥാന സമ്മേളനവും കലാപ്രതിഭകളെ ആദരിക്കലും സംസ്ഥാന ഭരണസമിതി തെരഞ്ഞെടുക്കലും മാര്‍ച്ച് 22ന് അമ്പലപ്പുഴ ശ്രീമൂലം ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 11ന് സാംസ്‌കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അനുഗ്രഹ പ്രഭാഷണവും ജി. സുധാകരന്‍ എംഎല്‍എ മുഖ്യപ്രഭാഷണവും നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. വിജയകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. രാധമ്മ അമ്പലപ്പുഴ സ്വാഗതവും കെ.ജി. കമലാസനന്‍ നന്ദിയും പറയും. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പുറക്കാട് വിതരണം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധി സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മൈഥിലി പത്മനാഭന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പലപ്പുഴ രാധമ്മ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സി.എസ്. ചന്ദ്രികാദേവി വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കും. കല്‍പന രാമചന്ദ്രന്‍ സ്വാഗതവും കരുമാടി ജയശ്രീ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.