മൂവാറ്റുപുഴ: ഇരു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബത്തിലെ യുവതി ചികിത്സാ സഹായം തേടുന്നു. പായിപ്ര കാഞ്ഞിരക്കുഴി വീട്ടില്‍ വിനോദിന്റെ ഭാര്യ ഷിജി(30) യാണ് സുമനസുകളുടെ കരുണ തേടുന്നത്.
വൃക്കകള്‍ തകരാറിലായ ഷിജിയുടെ ജീവന് രക്ഷിക്കാന്‍ ഏക പരിഹാരമാര്‍ഗം വൃക്കമാറ്റിവയ്ക്കല്‍ മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എട്ട് ലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവരും. കൂലിപ്പണിക്കാരനാണ് വിനോദ്.
ചികിത്സക്കാവശ്യമായ തുക സമാഹരിക്കാമെന്ന പ്രതീക്ഷയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.പി. അപ്പുവിന്റെ നേതൃത്വത്തില്‍ എസ്ബിടിയുടെ പായിപ്ര ശാഖയില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. A/c No : 67242814789, IFSC CODE: SBTR 0000469
പ്രതികരിക്കാൻ ഇവിടെ എഴുതുക: