ടുണിസ്: ഉത്തരാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയുടെ തലസ്ഥാനമായ ടുണിസിലെ ബാര്‍ഡോ മ്യൂസിയത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നാലു പേര് പിടിയില്‍.
പിടിയിലായവര്‍ക്ക് ആക്രമണവുമായി നേരിട്ടു ബന്ധമുണ്ടെന്നു ടുണീഷ്യന്‍ പ്രസിഡന്റ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ബുധനാഴ്ച ബാര്‍ഡോ മ്യൂസിയത്തില്‍ അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ വെടിവയ്പില്‍ 20 വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ 23 പേരാണു കൊല്ലപ്പെട്ടത്. സ്പെയിന്, ഇറ്റലി, പോളണ്ട്, ജര്‍മനി എന്നിവിടങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകളാണു കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: