ഇന്ത്യന്‍ വെല്‍സ്: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച്, രണ്ടാം നമ്പര്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, മൂന്നാം സീഡ് സ്പാനിഷ് താരം റാഫേല്‍ നദാല്‍, നാലാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ, ആറാം സീഡ് മിലോസ് റാവോനിക്ക്, ബര്‍ണാഡ് ടോമിക്ക്, തോമസ് ബര്‍ഡിച്ച്, ഫെലിസിയാനോ ലോപ്പസ് എന്നിവര്‍ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ് സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിസ് താരം ടിമേയ ബാസിന്സ്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറീന അവസാന നാലില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: