പൂന്തുറ വി.ആര്‍. മണിയുടേത് സാര്‍ത്ഥക ജീവിതം: ഒ. രാജഗോപാല്‍

Friday 20 March 2015 12:46 am IST

തിരുവനന്തപുരം: പ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവയ്ക്കപ്പെട്ട സാര്‍ത്ഥക ജീവിതത്തിനുടമയായിരുന്നു പൂന്തുറ വി.ആര്‍. മണിയുടേതെന്ന് ഒ. രാജഗോപാല്‍. തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി.ആര്‍. മണി അനുസ്മരണ യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തുവന്നു. ശാഖയിലൂടെ വ്യവസ്ഥാപിത രീതിയില്‍ ലഭിച്ച അറിവും പ്രവര്‍ത്തനശൈലിയുമായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ അടിത്തറ ഒ. രാജഗോപാല്‍ അനുസ്മരിച്ചു. ഭാരതീയ ജനസംഘത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ വി.ആര്‍ മണി ജനകീയ പ്രശ്‌നങ്ങളില്‍ സജീവ സാന്നിധ്യമായി. സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്ന വി.ആര്‍. മണി പോരാട്ട വീര്യത്തോടെ പ്രശ്‌നങ്ങളെ നേരിടാന്‍ മുന്നില്‍ നിന്നു. ജനങ്ങളുടെ വേദനകളും നൊമ്പരങ്ങളും പൊതു സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ വി.ആര്‍. മണിയിലെ രാഷ്ട്രീയക്കാരന് സാധിച്ചുവെന്നും ഒ. രാജഗോപാല്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. ഏതു വിമര്‍ശനവും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കാനുള്ള കഴിവാണ് വി.ആര്‍. മണിയെ വ്യത്യസ്തനാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ അനുസ്മരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, സെക്രട്ടറിമാരായ അഡ്വ. ജെ.ആര്‍. പത്മകുമാര്‍, സി. ശിവന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരാ ചെമ്പഴന്തി ഉദയന്‍, കല്ലയം വിജയകുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ വെള്ളാഞ്ചിറ സോമശേഖരന്‍, തകിടി അപ്പുക്കുട്ടന്‍, ദേശീയ സമിതി അംഗം കരമന ജയന്‍, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് സതീഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.