മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിഡ്‌നി കഫെ വീണ്ടും തുറന്നു

Friday 20 March 2015 12:59 pm IST

സിഡ്‌നി: ആസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലെ ലിന്‍ഡ് ചോക്ലേറ്റ് കഫെ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മൂന്ന് മാസം മുമ്പ് ഇവിടെ വച്ചായിരുന്നു ഇസ്ലാമിക് ഭീകരന്‍ രണ്ട് പേരെ കൊലപ്പെടുത്തുകയും നിരവധി പേരെ ബന്ധിയാക്കി വയ്ക്കുകയും ചെയ്തത്. 16 മണിക്കൂറായിരുന്നു ഇസ്ലാമിക് ഭീകരന്‍ ഇവരെ ബന്ധിയാക്കി വച്ചത്. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു കഫെ പുനരാരംഭിച്ചത്. 34 വയസുള്ള കഫെ മാനേജര്‍ ടോറി ജോണ്‍സണും 38കാരി അഭിഭാഷക കത്രീന ഡേവ്‌സണുമാണ് ഭീകരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുവരും അവസാന മിനിറ്റുകളിലാണ് ഭീകരന്റെ തോക്കിനിരയായത്. ടോറി ജോണ്‍സണോട് മുട്ടുകുത്തി നില്‍ക്കാന്‍ പറഞ്ഞ ഭീകരന്‍ ജോണ്‍സന്റെ തലയ്ക്ക് പിന്നിലായി വെടിയുതിര്‍ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.