സ്‌കൂള്‍ കുട്ടികളെ പീഡിപ്പിച്ച മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍

Friday 20 March 2015 4:32 pm IST

പൂനെ: സ്‌കൂള്‍ കുട്ടികളെ പീഡനത്തിനിരയാക്കിയ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ഡയറക്ടര്‍ ജനറല്‍ എം എച്ച് സാവന്ത് ആണ് അറസ്റ്റിലായത്. 58കാരനായ ഇയാള്‍ എട്ടിനും പത്തിനും വയസിനിടയിലുള്ള നാലു കുട്ടികളെയാണു പീഡിപ്പിച്ചത്. കുട്ടികളെ മിഠായിയും പണവും നല്‍കി പ്രലോഭിപ്പിച്ചാണു സാവന്ത് പീഡനത്തിന് ഇരയാക്കിയിരുന്നത്. പുനെയിലുള്ള ഫ്‌ളാറ്റിലേക്കു സാവന്ത് കുട്ടികളെ വിളിച്ചുവരുത്തുമായിരുന്നു. ഇയാള്‍ തന്റെ ലാപ്‌ടോപ്പില്‍ കുട്ടികളെ അശ്ലീലദൃശ്യങ്ങള്‍ കാണിക്കുകയും ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. പീഡനത്തിനിരയായ കുട്ടികളിലൊരാള്‍ സ്‌കൂളിലെ കൗണ്‍സിലര്‍ക്കു മുന്നില്‍ സംഭവം പറഞ്ഞതോടെയാണു പീഡനവിവരം പുറംലോകം അറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും ഇവര്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. മാസങ്ങളായി ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചുവരികയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.