ന്യൂദല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പത്രപ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യംചെയ്യുന്നതിനായി സൗകര്യംനല്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന് ഹൈക്കമ്മീഷന് ദല്‍ഹി പോലീസ് കത്ത് നല്കി.
സുനന്ദ കൊല്ലപ്പെടുന്നതിനുമുമ്പുള്ള കുറച്ചുകാലം മെഹര്‍ തരാറിന്റെ പേരില്‍ ശശിതരൂരുമായി വഴക്കിട്ടിരുന്നു. ഇതുസംബന്ധിച്ചുള്ള കാര്യങ്ങളും പോലീസ് ഇവരില്‍നിന്നും തേടുമെന്നാണ് സൂചന.തരാറിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ പുതിയ വെളിച്ചം ഉണ്ടാകുമെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി പറഞ്ഞു.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസിന്റെ ഏത് ചോദ്യത്തിനും മറുപടി നല്കാന് തയ്യാറാണെന്ന് നേരത്തെ മെഹര്‍ തരാര്‍ വ്യക്തമാക്കിയിരുന്നു.ന്യൂദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തരൂരും തരാറും തമ്മിലുള്ള അടുപ്പത്തെച്ചൊല്ലിയുള്ള കലഹത്തിനൊടുവിലാണ് സുനന്ദ മരിക്കുന്നത്. കഴിഞ്ഞമാസം ശശി തരൂരിനെ നിരവധിവട്ടം അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: