ന്യൂദല്‍ഹി:അടുത്തമാസം ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്ക്കുംവേണ്ടി യോഗാക്ളാസുകള് ആരംഭിക്കും. കേന്ദ്ര പേഴ്സണല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ടുമെന്റാണ് കഌസുകള്‍ നടത്തുക.
ഞായറാഴ്ചയും മറ്റ് അവധി ദിനങ്ങളിലും ഒഴിച്ച് മറ്റെല്ലാ ദിവസവും കഌസുകള്‍ ഉണ്ടാകും.31 ലക്ഷം കേന്ദ്രജീവനക്കാര്‍ക്ക് ഗുണകരമാകുന്നതാണീ തീരുമാനം. കോഴ്സ് പൂര്‍ണ്ണമായും സൗജന്യമാണ്. രജിസ്ട്രേഷന്ഫീസില്ല.
പരിശീലന ഫീസുമില്ല. പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന പ്രകാരം ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചുകഴിഞ്ഞു. മുതിര്‍ന്ന കേന്ദ്രജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ സ്ട്രസ് മാനേജ്മെന്റ് ശില്‍പ്പശാലയും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: