തദ്ദേശഭരണ തെരഞ്ഞെടുപ്പ്: പുതിയ വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്താന്‍ നടപടി

Friday 20 March 2015 8:50 pm IST

തിരുവനന്തപുരം:ഈവര്‍ഷം ജനുവരി ഒന്ന് യോഗ്യതാ തീയതിയാക്കി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുള്ള വോട്ടര്‍മാരെക്കൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നല്‍കി.നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി) ഓണ്‍ ലൈനിലൂടെ ലഭ്യമാക്കിയിട്ടുള്ള പുതിയ വോട്ടര്‍മാരെകൂടി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വാര്‍ഡ് തലത്തില്‍ ക്രമീകരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മാര്‍ച്ച് 28ന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.