'മാതൃഭൂമി'ക്കെതിരെ നടപടി സ്വീകരിക്കണം: ശശികലടീച്ചര്‍

Friday 20 March 2015 10:12 pm IST

കൊടുങ്ങല്ലൂര്‍: സദാചാരഗുണ്ടായിസമെന്ന് ആരോപിച്ച് തെറ്റായി വാര്‍ത്ത നല്‍കി കുടുംബനാഥന്റെ ആത്മഹത്യക്കു കാരണക്കാരായ മാതൃഭൂമി പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത തൃക്കേപറമ്പില്‍, ഗോപിയുടെ മകള്‍ അശ്വതി, തറവീട്ടില്‍ മുരളി എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. ഒരു കുടുംബത്തെ അനാഥമാക്കിയ മാതൃഭൂമി മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തത്. ഇതര മതസ്ഥര്‍ക്കാണ് ഇത്തരം ദുരന്തം സംഭവിച്ചിരുന്നതെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമായിരുന്നു. മുരളിയുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മതിയായ നഷ്ടപരിഹാരം വിധവയായ സുമക്കു ലഭ്യമാക്കണമെന്നും ശശികലടീച്ചര്‍ ആവശ്യപ്പെട്ടു. മഹിള ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, ജില്ലാ പ്രസിഡണ്ട് ഗീത ഉദയശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മിനി മനോഹരന്‍, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി, ജില്ലാസെക്രട്ടറി കെ.പി.ശശീന്ദ്രന്‍ എന്നിവരും ടീച്ചര്‍ക്കൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.