കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നു കിലോ സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ചിറ്റാഴിപ്പറമ്പ് സ്വദേശി കാടിന്റവിടെ ഫൈസല്‍ അറസ്റ്റിലായി.
ദുബായില്‍ നിന്ന് സ്വര്‍ണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തടഞ്ഞത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ എത്തിയ വിമാനത്തില്‍ നിന്നാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. 80 ലക്ഷം രൂപ വിലവരുന്ന 12 ബാറുകള്‍ എമര്‍ജന്‍സി ലാംപിന്റെ ബാറ്ററിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
അസി. കമ്മിഷണര്‍ എ.പ്രവീണ്‍കുമാര്‍, സൂപ്രണ്ട് സി.ജെ.തോമസ് എന്നിവരുട നേതൃത്വത്തില്‍ ഓഫിസര്‍മാരായ കെ.പി.അജിത് കുമാര്‍, സി.ഗോകുല്‍ദാസ്, ആര്.മനോജ് എന്നിവരാണു സ്വര്‍ണവേട്ട സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: