ഇസ്ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പാക്കിസ്ഥാന് പിടികൂടി തടഞ്ഞു വച്ചിരുന്ന 57 ഭാരത മത്സ്യബന്ധന ബോട്ടുകള്‍ വിട്ടയച്ചു. ബോട്ടുകള്‍ വിട്ടയക്കാന്‍ കഴിഞ്ഞ വര്‍ഷം മേയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
മേയ് മാസത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഭാരതം സന്ദര്‍ശിച്ച അവസരത്തില്‍ ബോട്ടുകള്‍ വിട്ടു നല്‍കുന്നതിന് തത്വത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ മാര്‍ച്ച് ഒമ്പതിന് ഇന്ത്യന്‍ വിദേശ കാര്യസംഘം പാക്കിസ്ഥാന് സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: