ചിലര്‍ ആരാധനാമദ്ധ്യേ അവരുടേതായ കീര്‍ത്തനങ്ങള്‍ ചൊല്ലുന്നുണ്ട്. ആ ദോഷം ആരു തീര്‍ക്കും. കുഷ്ഠരോഗി വെള്ള വസ്ത്രമുടുത്തതുപോലെയാണത്. ആ വസ്ത്രത്തില്‍ രോഗാണുക്കളും രക്തവും മറ്റും പറ്റും.
ഗുരുവിന്റെ കരുണയില്ലാതെ ആത്മീയം പറഞ്ഞാല്‍ എന്തുഫലം. അവിടുത്തെ ഒരു കരുണയുണ്ടായാല്‍ ആനന്ദവും ചൈതന്യവുമുണ്ടാകും. അവിടുത്തെ സ്പര്‍ശനം കൊണ്ടു അതു ലഭിക്കും.
കര്‍മ്മംകൊണ്ടു ഭഗവാനെ തൃപ്തിപ്പെടുത്തുന്നവര്ക്കേ ആ അനുഭവഗുണം സിദ്ധിക്കൂ. ഭഗവാന് മോഹന സ്വരൂപനാണ്. ഭക്തന്മാര്ക്ക് ജ്ഞാനസ്വരൂപനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: