ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

Saturday 21 March 2015 7:18 pm IST

367. മജ്ജാസംസ്ഥാ - പിണ്ഡാണ്ഡത്തിലെ മജ്ജ എന്ന ധാതുവില്‍ സ്ഥിതിചെയ്ത് അതിനെ രക്ഷിക്കുന്നവള്‍. 368. ഹംസവത്യാ ഹേമവത്യാ ച സേവിതാ - ഹംസവതി, ഹേമവതി എന്നീ ദേവിമാരാല്‍ സേവിക്കപ്പെടുന്നവള്‍ (ഹേമവതി എന്നതിനുപകരം ക്ഷമാവതി എന്നപേര് ചില ആചാര്യന്മാര്‍ സ്വീകരിച്ചുകാണുന്നു.) 369. ഹരിദ്രാന്നൈകസന്തുഷ്ടാ - മഞ്ഞള്‍ ചേര്‍ത്തു പാകപ്പെടുത്തിയ ചോറ് ഇഷ്ടപ്പെടുന്നവള്‍. 370. ഹാകിനീ രൂപധാരിണീ - ഹാകിനി എന്ന ദേവിയുടെ രൂപം ധരിച്ചവള്‍. വിശുദ്ധി ചക്രത്തിനു മുകളില്‍ ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തിനു രണ്ടിതളുകളാണ്. ആ രണ്ടിതളുകളുടെ മദ്ധ്യത്തില്‍ ജ്ഞാനമുദ്ര, ഡമരു, അക്ഷമാല, കപാലം എന്നിവ ധരിക്കുന്ന നാലു കൈകളുള്ളവളും ആറുമുഖങ്ങളും ഓരോ മുഖത്തിലും മൂന്നു കണ്ണുകളുമുള്ളവളും വെളുത്തനിറമുള്ളവളും പിണ്ഡാണ്ഡത്തിലെ മജ്ജയില്‍ സ്ഥിതിചെയ്ത് അതിനെ രക്ഷിക്കുന്നവളും ഹംസവതി, ഹേമവതി എന്നീ ദേവിമാരാല്‍ സേവിക്കപ്പെടുന്നവളും മഞ്ഞള്‍ ചേര്‍ത്തു പാകം ചെയ്ത ചോറ് ഇഷ്ടപ്പെടുന്നവളും ആയി മൂകാംബിക ഹാകിനി എന്ന ദേവിയുടെ രൂപത്തില്‍ സ്ഥിതിചെയ്യുന്നു. ഹാകിനീ ധ്യാനം- ''ഭൂമധ്യേ ബിന്ദുപദ്‌മേ ദലയുഗകലിതേ ശുക്ലവര്‍ണാം കരാബ്‌ജൈര്‍ ബിഭ്രാണാം ജ്ഞാനമുദ്രാം ഡമരുകമമലാമക്ഷമാലാം കപാലം ഷട്ചക്രക്കാരമധ്യാം ത്രിനയനലസിതാം ഹംസവത്യാദിയുക്താം ഹാരിദ്രാന്തൈകസക്താം സകലസുഖകരീം ഹാകിനീം ഭായയാമഃ'' .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.