ഉദിത് ചൈതന്യയുടെ ഭാഗവത സപ്താഹ യജ്ഞം ഇന്ന് മുതല്‍ ദല്‍ഹിയില്‍

Saturday 21 March 2015 7:34 pm IST

ന്യൂദല്‍ഹി: സാംസ്‌ക്കാരിക സംഘടനയായ നവോദയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭാഗവത-നാരായണീയ സപ്താഹ യജ്ഞം ഇന്ന് വൈകിട്ട് 7മണിക്ക് കേന്ദ്രസാംസ്‌ക്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. മയൂര്‍വിഹാര്‍ ഫേസ് 3 ലെ ഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തില്‍ 22 മുതല്‍ 29വരെ നടക്കുന്ന യജ്ഞത്തിന്റെ സംഘാടകര്‍ നവോദയം ഫേസ് ത്രി യൂണിറ്റാണ്. ഭാഗവതാചാര്യന്‍ ഉദിത് ചൈതന്യയാണ് സപ്താഹയജ്ഞാചാര്യന്‍. യജ്ഞത്തിന്റെ സമാരംഭ ദിനമായ ഇന്ന് വൈകിട്ട് 5.30ന് യജ്ഞവേദിയില്‍ പാരായണം ചെയ്യാനുള്ള ഭാഗവതഗ്രന്ഥവും വഹിച്ചുള്ള വാഹന ശോഭായാത്ര മയൂര്‍വിഹാര്‍ ഉത്തരഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. വൈകിട്ട് 6.30ഓടു കൂടി ഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തില്‍ ശോഭായാത്ര എത്തിച്ചേരും. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ഉദ്ഘാടനത്തിന് ശേഷം ആചാര്യവരണം, മാഹാത്മ്യ പ്രഭാഷണം, ഭജന, പ്രസാദ വിതരണം എന്നിവ നടക്കും. ഇതോടൊപ്പം നടക്കുന്ന നാരായണീയ സപ്തായത്തിന്റെ യജ്ഞാചാര്യന്‍ ക്ഷേത്രം മേല്‍ ശാന്തി ഗണേശന്‍ പോറ്റിയാണ്. ആയിരത്തൊന്നു കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന കുടുംബപൂജ, വിദ്യാഗോപാല മന്ത്രാര്‍ച്ചന, സ്വയംവര പൂജ എന്നിവയും യജ്ഞത്തിന്റെ ഭാഗമായി നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.