ഹരിപ്പാട്: വെള്ളയ്ക്ക തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഹാദേവികാട് വെട്ടത്തേരിക്കാട്ടില് വീട്ടില്‍ സണ്ണി-ബിന്ദു ദമ്പതികളുടെ മകന് അര്‍ജുനാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം.
അര്‍ജുന്റെ സഹോദരി നാലുവയസുള്ള അമൃതയുമൊത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വെള്ളയ്ക്ക തൊണ്ടയില്‍ കുടുങ്ങിയത്. സഹോദരിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ രക്ഷകര്‍ത്താക്കള്‍ വെള്ളയ്ക്ക എടുക്കുവാന്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു. തൃക്കുന്നപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ച മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: