മൂന്നാറില്‍ ലക്ഷങ്ങളുടെ ഭൂമി കൈയേറ്റം; ഉദ്യോഗസ്ഥര്‍ക്ക് മൗനം

Saturday 21 March 2015 8:17 pm IST

മൂന്നാര്‍ : നഗരമധ്യത്തില്‍ ഭൂമി കൈയേറ്റം നടക്കുമ്പോഴും നടപടിയെടുക്കാതെ ഉദ്യോഗസ്ഥര്‍ ഒളിച്ചുകളിക്കുന്നു. മൂന്നാര്‍ ടൗണില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത പാലത്തിന് സമീപമാണ് സ്വകാര്യ വ്യക്തി ഭൂമി കൈയേറിയിരിക്കുന്നത്. ആറ്റുപുറമ്പോക്കില്‍പ്പെടുന്ന പരിസ്ഥിതിലോല പ്രദേശമാണ് ഇത്. 15 സെന്റോളം വരുന്ന ഭൂമി കൈയേറി ഷെഡ്ഡ് നിര്‍മ്മാണം പുരോഗമിച്ച് വരികയാണ്. മുന്‍പ് ഇവിടം ബീവറേജസ് കോര്‍പ്പറേഷന്റെ ഷെഡ്ഡായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതിവിധിയെത്തുടര്‍ന്ന് ഈ ഷെഡ്ഡ് ഒഴിപ്പിച്ചിരുന്നു. കൈയേറ്റം വില്ലേജ് ഓഫീസറെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും കൈക്കൊണ്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. നിര്‍മ്മാണം തടയണമെന്നും ഷെഡ്ഡ് പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.