സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം

Saturday 21 March 2015 10:01 pm IST

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ച് വരുന്ന സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയിഡഡ് സ്‌കൂളുകളാക്കി മാറ്റാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതുവരെ നടന്നു വന്ന ഒരു വലിയ അനീതി അവസാനിപ്പിക്കാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലാമേള എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ പ്ലസ് ടു വരെ സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസാണ് നല്‍കുന്നത്. പ്രത്യേക പരിഗണന വേണം എന്ന് പറയുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍സ് ഫീസ് കൊടുത്ത് പഠിക്കേണ്ട ഗതികേടാണ്. അല്ലെങ്കില്‍ ഏതെങ്കിലും സേവന സംഘടനകള്‍ നടത്തേണ്ടി വരും. ഇത് അനീതിയാണ്. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ വിദ്യാഭ്യാസാണ് നല്‍കേണ്ടത്. സ്റ്റുഡന്റ്‌സ് - ടീച്ചേഴ്‌സ് റേഷ്യോ സംബന്ധിച്ച് സാധാരണയില്‍ നിന്നും വ്യത്യസ്തമായി മാനദണ്ഡങ്ങള്‍ ഇവിടെ വേണ്ടതിനാല്‍ വളരെ പെട്ടെന്ന് തീരുമാനം എടുക്കാനായില്ല. കഴിഞ്ഞ ബഡ്ജറ്റില്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ അംഗീകരിച്ച് വന്നിരിക്കുന്നത്. അത് അടുത്ത ആഴ്ച തന്നെ ഇത് സംബന്ധിച്ച് എയിഡഡ് ആക്കിക്കൊണ്ടുള്ള സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറങ്ങും. അതിനപ്പുറമുള്ള തീരുമാനങ്ങള്‍ എങ്ങനെ വേണമെന്ന് ആലോചിക്കും. സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന പരിഗണന സാമൂഹ്യ നീതയുടെ പ്രശ്‌നമാണ്. അത് അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കും. സ്‌കൂള്‍ നടത്തുന്നവര്‍ കാട്ടുന്ന സ്‌നേഹവും ക്ഷമയും വളരെ വലുതാണ് അതിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു. ഫാദര്‍ റോയ് വടക്കേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കെ ബാബു, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, കലക്ടര്‍ രാജമാണിക്യം, മേയര്‍ ടോണി ചമ്മിണി, ഫാദര്‍ തോമസ് മാര്‍ കുറിലോസ്, ഡോ. എം കെ ജയരാജ്, ഡൊ. കെ വര്‍ഗീസ്, പി കെ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.