മതംമാറ്റം: ജബല്‍പ്പൂരില്‍ സംഘര്‍ഷം

Sunday 22 March 2015 7:43 pm IST

ജബല്‍പ്പൂര്‍: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ മതംമാറ്റങ്ങളെത്തുടര്‍ന്ന് സംഘര്‍ഷം. സംഭവത്തെത്തുടര്‍ന്ന് ധര്‍മ്മസേന നേതാവ് യോഗേഷ് അഗര്‍വാളിനും മറ്റ് ഏതാനും പേര്‍ക്കും എതിരെ കേസ് എടുത്തു. മാര്‍ച്ച് ഇരുപതിനാണ് സംഭവങ്ങള്‍ ഉണ്ടായത്. ജബല്‍പ്പൂരിലെ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലിനോട് ചേര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഫാ.തങ്കച്ചന്‍ ജോസ് എന്നയാളുടെ നേതൃതൃത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഹിന്ദുസമൂഹില്‍ പെട്ട നിരവധി പേരെ മതംമാറ്റിയതും പലരേയും മതംമാറ്റത്തിന് നിര്‍ബന്ധിച്ചതുമാണ് കാരണം. ഇതേത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സംഘടിച്ചെത്തി പള്ളിയുടേയും അതിനോടനുബന്ധിച്ചുള്ള സ്‌കൂളിന്റെയും ജനാലകള്‍ തകര്‍ത്തു. ഇതേത്തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് ഉടലെടുത്തത്. ഇതില്‍ നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു. മതംമാറ്റം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സംഘര്‍ഷത്തെത്തുടര്‍ന്ന് സ്ഥലം വന്‍ പോലീസ് കാവലിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.