ആലുവ: ഹിന്ദു സംഘടനകളെ ‘ഭീകര പ്രവര്‍ത്തകരോട് ഉപമിച്ച ബിഷപ്പ് ജോസഫ ് പൗവ്വത്തില്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന ്ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. ആലുവായില്‍ ഐക്യവേദി ജില്ലാ കണ്‍വെന്‍ഷന്റെ സമാപന സഭ’ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തിന്റെ കാതലായ എല്ലാ പ്രശ്നങ്ങളും ഹിന്ദു ഐക്യവേദി ഏറ്റെടുക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. വി.ജി. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിനു തുടക്കംകുറിച്ചുകൊണ്ട് എം കെ കുഞ്ഞോല്‍ പതാക ഉയര്‍ത്തി. കെ വി മദനന്’ഭദ്രദീപം തെളിയിച്ചു. കണ്വെന്ഷന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര് വി ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ശിവന്, ക്യാപ്റ്റന്‍ സുന്ദരം, കെ പി സുരേഷ്, അഡ്വ എം ബി സുദര്‍ശന കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വനവാസികള്‍ക്ക് ‘ഭൂമി നല്കി അവരെ സംരക്ഷിക്കുക, ക്ഷേത്ര സ്ഥാവര ജംഗമ സ്വത്തുകള്‍ സംരക്ഷിക്കുക, എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം സ്ഥാപിക്കുക, പ്രകൃതി ചൂഷണം ഇല്ലതാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഭാരവാഹികള്‍ : വി ജി ശശികുമാര്‍(പ്രസിഡന്റ്), ഇ ജി മനോജ്, കെ ആര് രമേഷ് (ജനറല്‍ സെക്രട്ടറിമാര്‍), എ ബി ബിജു (ഓര്‍ഗനൈസിംഗ് സെക്രട്ടറി),എ കെ സുബ്രഹ്മണ്യന് (ജോ.സെക്രട്ടറി), പി സി ബാബു (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: