ശാസ്ത്രബോധമുള്ള യുവത്വം ഭാരതീയദര്‍ശനങ്ങള്‍ തിരിച്ചറിയുന്നു: ആര്‍. ഹരി

Sunday 22 March 2015 8:42 pm IST

കൊച്ചി: ഭാരതീയദര്‍ശനങ്ങള്‍ ആധുനിക ശാസ്ത്രത്തിന് വിരുദ്ധമല്ല എന്ന യാഥാര്‍ത്ഥ്യത്തെ ശാസ്ത്രബോധമുള്ള ഇന്നത്തെ യുവത്വം തിരിച്ചറിയുന്നുവെന്ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി അഭിപ്രായപ്പെട്ടു. അമൃതഭാരതീ വിദ്യാപീഠത്തിന്റെ 28-ാമത് സംസ്ഥാന വാര്‍ഷിക പൊതുസഭയില്‍ മാര്‍ഗദര്‍ശനം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ജി. ഗംഗാധരന്‍നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അമൃതഭാരതീ വിദ്യാപീഠം സംസ്ഥാന പൊതുകാര്യദര്‍ശി എസ്.വി. ഗോപകുമാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി പ്രസന്നകുമാര്‍ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ നിര്യാണത്തില്‍ പൊതുസഭ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ഉപാധ്യക്ഷന്‍ കെ. രാധാകൃഷ്ണന്‍, ഡോ. എന്‍.വി. നടേശന്‍, ഒ.കെ. രജീഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കുലപതി: പ്രൊഫ. സി.ജി. രാജഗോപാല്‍ (തിരുവനന്തപുരം), അധ്യക്ഷന്‍: ഡോ. ജി. ഗംഗാധരന്‍നായര്‍ (എറണാകുളം), പരീക്ഷാ സഞ്ചാലകന്‍: ഡോ. എന്‍.വി. നടേശന്‍ (തൃശൂര്‍), ഉപാധ്യക്ഷന്‍: പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി (എറണാകുളം), കെ. രാധാകൃഷ്ണന്‍ (കോട്ടയം), പ്രൊഫ. ലക്ഷ്മിക്കുട്ടി (തൃശൂര്‍), പൊതുകാര്യദര്‍ശി: എസ്.വി. ഗോപകുമാര്‍ (എറണാകുളം), മുഖ്യസംയോജകന്‍: ഒ.കെ. രജീഷ് (കണ്ണൂര്‍), കാര്യാലയ കാര്യദര്‍ശി: രാമചന്ദ്രന്‍ (പാലക്കാട്), എറണാകുളം റവന്യൂ ജില്ലാ സംയോജകന്‍: കെ.ജി. ശ്രീകുമാര്‍, കോഴിക്കോട് റവന്യൂ ജില്ലാ സംയോജകന്‍: ജിതേഷ് എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.