തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ച് വനിത എംഎല്‍എമാര്‍ ഡിജിപിക്ക് പരാതി നല്കി. എംഎല്‍എമാരായ ജമീല പ്രകാശം, ഐഷ പോറ്റി, കെ എസ് സലീഖ, കെ കെ ലതിക എന്നിവരാണ് പരാതി നല്‍കിയത്.
കെ ശിവദാസന്‍ നായര്‍ എംഎല്‍എയ്ക്ക് എതിരെയാണ് ജമീല പ്രകാശം പരാതി നല്‍കിയത്. ശിവദാസന്‍ നായര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ജമീല പ്രകാശം പരാതിയില്‍ പറയുന്നു. ജമീല പ്രകാശം നേരിട്ടെത്തി പരാതി നല്കിയപ്പോള് മറ്റുള്ളവര്‍ പരാതി കൊടുത്തയയ്ക്കുകയായിരുന്നു.
എം എ വാഹിദ്, ഡൊമിനിക് പ്രസന്റേഷന് എന്നിവര്‍ക്കെതിരെയാണ് കെ.കെ ലതിക പരാതി നല്‍കിയത്. ഡൊമിനിക് പ്രസന്റേഷന്, ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് സലീഖ പരാതി നല്‍കിയത്. നിയമസഭയില്‍ ഉണ്ടായ അക്രമത്തില്‍ താഴെവീഴുകയും അക്രമത്തില്‍ മാനഹാനിയും മനോവിഷമവും ഉണ്ടായെന്നുമാണ് ഐഷാപോറ്റിയുടെ പരാതിയില്‍ പറയുന്നത്. മറ്റ് വനിതാ എംഎല്‍എമാരുടെ പരാതിയും സമാനസ്വഭാവത്തിലുള്ളതാണ്.
തനിക്കെതിരെ മോശമായ വാക്കുകള്‍ ഉപയോഗിച്ച എം.എ. വാഹിദ് എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജിമോള്‍ എംഎല്‍എ നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: