ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ മതപരിവര്‍ത്തന ശ്രമം

Monday 23 March 2015 4:57 pm IST

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ ക്രൈസ്തവ മിഷിനറിമാര്‍ മതപരിവര്‍ത്തനത്തിന് ശ്രമം നടത്തുന്നു. കഴിഞ്ഞദിവസം ലഘുലേഖകളുമായി മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെത്തിയ പാസ്റ്റര്‍മാരെ രോഗികളും കൂട്ടിരിപ്പുകാരും ചേര്‍ന്ന് തുരത്തി. വാര്‍ഡുകള്‍ക്കുള്ളില്‍ വരെ പ്രവേശിച്ചാണ് ഇവര്‍ യേശു മാര്‍ഗത്തിലേക്കുള്ള ലഘുലേഖകള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്നത്. ജീവനക്കാരുടെ ഒത്താശയില്ലാതെ ഇവര്‍ക്ക് വാര്‍ഡുകളില്‍ യാതൊരു തടസവുമില്ലാതെ കയറിയിറങ്ങാന്‍ സാധിക്കില്ല. കഴിഞ്ഞ നിരവധി നാളുകളായി ആശുപത്രിയില്‍ ഇക്കൂട്ടരുടെ ആധിപത്യമാണ്. വിവിധ രോഗങ്ങള്‍ മൂലം വലയുന്ന പാവങ്ങളെ പെട്ടെന്ന് വലയിലാക്കാമെന്നതിനാലാണ് ഇവര്‍ ആശുപത്രി താവളമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.