കലവൂര്‍: കലവൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. വാരനാട് സി.എം. മുരളീധരന് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. 25ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ക്ഷേത്രത്തില്‍ ദിവസവും 8.30ന് പന്തീരടി പൂജ, 10.30ന് നവകം, വൈകീട്ട് 6.30ന് ദീപാരാധന. 24ന് രാത്രി 11ന് പള്ളിവേട്ട. 25ന് പുലര്‍ച്ചെ അഞ്ചിന് കണികാണിക്കല്‍, 11ന് കളഭാഭിഷേകം, വൈകീട്ട് 5ന് കാഴ്ചശ്രീബലി, രാത്രി ഒമ്പതിന് ഗാനമേള, 11ന് ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: