ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച് നിലനിര്‍ത്തി. വാശിയേറിയ ഫൈനലില്‍ സ്വിസ് ഇതിഹാസവും ലോക രണ്ടാം നമ്പറുമായ റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയാണ് ഡോക്കോവിച്ച് കിരീടം നിലനിര്‍ത്തിയത്.
രണ്ട് മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഡോക്കോയുടെ വിജയം. സ്കോര്‍: 6-3, 6-7, 6-2. നാലാം തവണയാണ് ഡോക്കോ ഇന്ത്യന്‍ വെല്‍സ് കിരീടം ചൂടുന്നത്. കരിയറിലെ 50-ാം എടിപി കിരീടമാണ് ഡോക്കോ സ്വന്തമാക്കിയത്.
വനിതാ വിഭാഗത്തില്‍ മൂന്നാം സീഡ് റുമാനിയന്‍ താരം സിമോണ ഹാലപ്പ് കിരീടം നേടി. സെര്‍ബിയന്‍ താരം യെലേന ജാന്‍കോവിച്ചിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഹാലപ്പിന്റെ കിരീടനേട്ടം. സ്കോര്‍ 2-6, 7-5, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു ഹാലപ്പിന്റെ കുതിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: