തുമ്പികളുടെ തൊഴിലുറപ്പ്

Sunday 20 March 2016 6:10 pm IST

(തേന്‍ തുമ്പിക്കൂട്ടത്തിന്റെ കുത്തേറ്റ് 14 തൊഴിലുറപ്പു തൊഴിലാളികള്‍ പരിക്കോടെ ആശുപത്രിയില്‍ എന്ന് 8.3.15 ലെ 'ജന്മഭൂമി' വാര്‍ത്ത. ആ തുമ്പികള്‍ക്കു പറയാനുള്ളത് ഇതാ കേട്ടോളൂ:) തൊഴിലെന്നോ-തൊഴിലുറപ്പെന്നോ- ഉറപ്പുള്ള പണിയെന്നോ- മനുജന്റെ മധുവുള്ള വാക്കതു മനസ്സിലാവുന്നില്ല! ഒഴികഴിവ്- തൊഴില്‍ തഴയുമടവുകളില്‍ ഒളിയുമൊരുറപ്പിന്റെ മൂര്‍ച്ഛയില്‍ ഞങ്ങളുടെ വഴിതടയും ഒരു പുതിയ വിദ്യ! നല്ലാര്‍കള്‍ നിങ്ങളിന്നാക്കാനുവേണ്ടിയാ- ണോക്കാനം- അതുതന്നെ വഴികള്‍ തടയാനും ചിറകരിയുവാനും-കൈവീശി ഞങ്ങളുടെ മധുവാഹകങ്ങളാം സ്പര്‍ശിനി തെറിപ്പിച്ചു കളയാനും ഇന്നൊരേ കാരണം കൂട്ടരേ! വിടരുന്ന പൂനിര വിളിക്കുന്നു മധുരമായ് ചിറകടിച്ചെത്തണം ഞങ്ങള്‍- വെയിലത്തു വാടുവോര്‍, അന്തിക്കു വീഴുവോര്‍ വെറുമബലമാരല്ലി പൂക്കള്‍! പൂമ്പൊടി വരുന്നതും കാത്തുകഴിയുന്ന പൂ നെറുകയില്‍ രേണു തൂവാന്‍ അണയേണ്ടതെങ്ങളുടെ ധര്‍മം കൂട്ടില്‍ വിരിയുന്നതാം കുഞ്ഞുചുണ്ടില്‍ മധു ഇറ്റിച്ചിടുന്നതും ധര്‍മം ഇത്തൊഴിലുറപ്പു ഞങ്ങള്‍ക്കിന്നു നല്‍കി, ജഗല്‍പ്രാണനാകിയ സുഗന്ധാനിലന്‍ ഇത്തൊഴിലുറപ്പു ഞങ്ങള്‍ക്കിന്നു നല്‍കി പുഷ്പലിപിയാല്‍ ഋതുവസന്തം വഴിതടയുന്നതനീതി-ചെറുക്കേണ്ട വഴി ഉറപ്പുണ്ടെന്നു കരുതൂ മറക്കാവതല്ലുറപ്പേറുമീ നിയമം മര്‍ത്ത്യനു നിഷേധം- തുമ്പികള്‍ക്കെന്നാല്‍ നിയോഗം! പി. നാരായണക്കുറുപ്പ്   യോഗി ആദിത്യനാഥിന്റെ സത്യപ്രസ്താവന സത്യം വിളിച്ചുപറയാന്‍ എന്തൊരു പ്രയാസമാണ്. ബുദ്ധിജീവികളും സാഹിത്യ സാംസ്‌കാരിക നായകന്മാരും യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുന്നു. ഡസന്‍ കണക്കിന് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുണ്ട് ലോകത്തില്‍. ജനാധിപത്യഭരണ സംവിധാനം എവിടെയെങ്കിലുമുണ്ടോ? തൊട്ടയല്‍പക്കമായ പാക്കിസ്ഥാനില്‍ ബോംബുസ്‌ഫോടനങ്ങള്‍ ഒരു വാര്‍ത്തയല്ലാത്തവിധം സര്‍വസാധാരണം. ഇന്തോനേഷ്യ മാത്രമാണ് മെച്ചപ്പെട്ട ക്രമസമാധാനനിലയുള്ള മുസ്ലിം രാഷ്ട്രങ്ങളില്‍ മുന്‍പന്തിയില്‍. അങ്ങനെ നോക്കുമ്പോള്‍ ജനാധിപത്യ, മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഭാരതം മുസ്ലിങ്ങള്‍ക്ക് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഇടമാണ് എന്ന യോഗി ആദിത്യനാഥിന്റെ സത്യപ്രസ്താവന ഓരോ ഭാരതീയനും അഭിമാനത്തോടെ ഓര്‍ക്കുകതന്നെ വേണം. മഹാഭൂരിപക്ഷവും ഹിന്ദുക്കളായിരുന്ന കാലത്തും ഇതരമതങ്ങളെ സ്വാഗതം ചെയ്തു. സഹവര്‍ത്തിത്വത്തോടെ ജീവിച്ചുപോന്നത് നൂറ്റാണ്ടുകളായി. മറ്റുമതങ്ങളോടുള്ള ആദരവ് എക്കാലവും ഹിന്ദുജനതയുടെ മുഖമുദ്രയായിരുന്നു. പക്ഷേ ഇതേ ആദരവും ബഹുമാനവും ഇസ്ലാമിക ക്രിസ്തുമതവും തിരിച്ചുപ്രകടിപ്പിച്ചിട്ടുണ്ടോ? അവര്‍ തന്നെ ആത്മപരിശോധന നടത്തേണ്ട വിഷയമാണിത്. അവരുടെ അനുയായികളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതായിരുന്നു യഥാര്‍ത്ഥ അജണ്ട. ആ അജണ്ട നടപ്പാക്കാന്‍ അവര്‍ക്കു മടിയില്ലായിരുന്നു. ഇസ്ലാമും ക്രിസ്തുമതവും മതപരിവര്‍ത്തന ശ്രമങ്ങള്‍ എന്നു പരിത്യജിക്കുന്നോ അന്നേ മനുഷ്യവംശത്തിന് സമാധാന ജീവിതം സാധ്യമാകൂ. കെ.വി.സുഗതന്‍, എരമല്ലൂര്‍, ആലപ്പുഴ  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.