ബീജിംഗ്: ഹിമാലയന്‍ അതിര്‍ത്തിയില്‍ ഭാരതവുമായി സമാധാനം നിലനിര്‍ത്താന്‍ സമ്മതം അറിയിച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്ന് പോരുന്ന പരസ്പര ഈര്‍ഷ്യ പരിഹരിക്കാന്‍ ഈ തീരുമാനം ഉതകുമെന്നാണ് വിലയിരുത്തല്‍.
ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച പ്രസ്താവന ഇന്നിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കാനിരിക്കുന്ന സാഹച്യത്തില്‍ കൂടിയാണ് പുതിയ വഴിതിരിവ്.
ചൈനയും ഭാരതവുമായുള്ള പുതിയ നീക്കത്തില്‍ എല്ലാ ഭാഗത്ത് നിന്ന് പൂര്‍ണ സഹകരണം ലഭ്യമാണ്. ആഗോളപരവും അന്താരാഷ്ട്രപരവുമായ എല്ലാ പ്രശ്നങ്ങളും ഈ ബന്ധത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: