ഈശ്വരന് ഗുണാതീതനാണ്. അവിടുത്തെക്കുറിച്ചുവാക്കാല് പറഞ്ഞറിയിക്കുവാന്‍ സാധിക്കുന്നതല്ല. പിന്നെ, നമ്മുടെ ബുദ്ധിക്കു മനസ്സിലാകുന്നതിനുവേണ്ടി ഈശ്വരന് ചില ഗുണങ്ങളോടുകൂടിയവനാണെന്നു പറയുന്നു. ആ ഗുണങ്ങളാകട്ടെ ത്യാഗികളായ മഹാത്മാക്കളില്‍ പ്രതിഫലിപ്പിച്ചു കാണാം.
അങ്ങനെയുള്ളവരാണു ശ്രീരാമന്, ശ്രീകൃഷ്ണന് തുടങ്ങിയവര്‍ സത്യം, ധര്‍മ്മം, ത്യാഗം, സ്നേഹം, ദയ, കരുണ തുടങ്ങിയവയാണ് ഈശ്വരന്റെ ഗുണങ്ങള്‍. ഈ ഗുണങ്ങളാണ് ഈശ്വരന്. ഇവ നമ്മളില്‍ വളരുമ്പോള്‍ അവിടുത്തെ സ്വരൂപത്തെ അറിയാറാകും. അഹത്തെ കളഞ്ഞാല്‍ മാത്രമേ ഈ ഗുണങ്ങള്‍ നമ്മില്‍ പ്രതിഫലിക്കുകയുള്ളൂ.
വിത്തിനുള്ളില് പൂവും കായും എല്ലാമുണ്ടെങ്കിലും അതു മണ്ണിനടിയില്‍പ്പോയി അഹമാകുന്ന തോടു പൊട്ടിക്കഴിയുമ്പോഴാണ് അവയൊക്കെ പുറത്തുവരുന്നത്. തോടുപൊട്ടി അതു വളര്‍ന്നു കഴിയുമ്പോള്‍ എല്ലാ രീതികളിലും ഉപകാരമേയുള്ളൂ. സ്വന്തം ചുവടു മുറിക്കുമ്പോഴും വൃക്ഷം തണലു നല്കുന്നു.
ത്യാഗത്തിലൂടെ ഹൃദയം കണ്ണാടിപോലെയാകുമ്പോള്‍ ഈശ്വരന്റെ സ്വരൂപം എന്തെന്നറിയാന്‍ കഴിയും. അവിടുത്തെ സൗന്ദര്യം ആസ്വാദിക്കുവാന്‍ പറ്റും. ഭഗവദ്ഗുണങ്ങള്‍ നമ്മില്‍ പ്രതിഫലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: