തിരുവനന്തപുരം: ഭാരതീയ മസ്ദൂര്‍സംഘ് സംസ്ഥാനസമ്മേളനം 27,28,29 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.കെ.വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27 ന് വൈകുന്നേരം 4 ന് ജില്ലയിലെ 25,000 തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിക്കും.
പ്രകടനത്തിനുശേഷം വൈകുന്നേരം 5.30 ന് പുത്തരിക്കണ്ടം മൈതാനത്തെ ദീനദയാല്‍ ഉപാദ്ധ്യായ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.ബാബുക്കുട്ടന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.കെ.വിജയകുമാര്‍ സംസാരിക്കും. ജില്ലാ സെക്രട്ടറി കെ. മനോജ്കുമാര്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്. തമ്പി നന്ദിയും പറയും.
28 ന് രാവിലെ കാര്‍ത്തികതിരുനാള്‍ തീയേറ്ററിലെ പതാക ഉയര്‍ത്തലിനുശേഷം പി.ടി. റാവുജിനഗറില് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദഘാടനം ബിഎംഎസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്‍ നിര്‍വഹിക്കും. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്, ഐഎന്‍ടിയുസി സംസ്ഥാന ട്രഷറര്‍ വി.ജെ.ജോസഫ്, എച്ച്എംഎസ്് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. തമ്പാന് തോമസ്, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ. ഉദയഭാനു എന്നിവര്‍ സംസാരിക്കും.
പതിന്നാല് ജില്ലകളില്‍നിന്നായി ആയിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ തൊഴില്‍ മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് പത്ത് പ്രമേയങ്ങള്‍ അവതരിപ്പിക്കും. അതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളും നടക്കും. സംസ്ഥാന പ്രസിഡന്റ് എം.പി. ഭാര്ഗവന് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ജി.കെ.അജിത്ത് സ്വാഗതവും ജില്ലാസെക്രട്ടറി കെ.മനോഷ്കുമാര്‍ നന്ദിയും പറയും.
വൈകുന്നേരം 3 ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. വൈകുന്നേരം 5 ന് രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്ത പ്രചാരക് പി.ആര്.ശശിധരന് പ്രഭാഷണം നടത്തും. രാത്രി 9ന് കലാസന്ധ്യ.
29ന് രാവിലെ 8 ന് നവതിയിലെത്തിയ മുതിര്‍ന്ന സംഘ പ്രചാരകനും മുന്‍ ബിഎംഎസ് അഖില ഭാരതീയ വര്‍ക്കിംഗ് പ്രസിഡന്റുമായ രാ. വേണുഗോപാലിനെ ആദരിക്കും.
8.30 ന് അഖില ഭാരതീയ സഹ സംഘടനാ സെക്രട്ടറി ബി.സുരേന്ദ്രയുടെ പ്രഭാഷണം. 10 ന് സംസ്ഥാന സെക്രട്ടറി സി.വി.രാജേഷ് നയിക്കുന്ന സംഘടനാ ചര്‍ച്ച. ഉച്ചയ്ക്ക് 2 ന് സംഘടനാ തെരഞ്ഞെടുപ്പ്. 2.30 ന് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എന്‍.എം.സുകുമാരന്‍ നടത്തുന്ന സമാപന പ്രഭാഷണം. 3. 30ന് പതാക താഴ്ത്തുന്നതോടെ 17 ാമത് സംസ്ഥാന സമ്മേളനത്തിന് സമാപനമാകും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ സി.വി. രാജേഷ്,ജി.കെ.അജിത്ത്, ജില്ലാ പ്രസിഡന്റ് സി.ബാബുകുട്ടന്,, ജില്ലാ സെക്രട്ടറി കെ.മനോഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്.തമ്പി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: