കൊച്ചി: ബാര്‍കോഴ ആരോപണവിധേയനായ മന്ത്രി കെ.എം. മാണിയെ ആലുവയില്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ്ചെയ്ത് നീക്കി.
പോലീസ് ബലപ്രയോഗത്തിനിടെ ബിജെപി മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപിക്ക് മര്‍ദ്ദനമേറ്റു. ഇന്നലെ വൈകിട്ട് 6 മണിക്ക് തോട്ടക്കാട്ടുകരയില്വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ മാണിയെ തടയാന്‍ ശ്രമിച്ചത്. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരുമിച്ചാണ് ആലുവയില്‍ എത്തിയത്.
യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗം വി.കെ. ബസിത്കുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിനില്‍ ദിനേശ്, രഞ്ജിത്ത് ചന്ദ്രന്, രൂപേഷ് വെയ്യാട്ട്, സതീഷ് ചെമ്മണ്ണൂര്‍, മിഥുന് ചെങ്ങമനാട്, സുജിത്, രാജേഷ് കുന്നത്തേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: