പനാജി: ഗോവയില്‍ നാവികസേനയുടെ നിരീക്ഷണ വിമാനം ഗോവയ്ക്ക് സമീപം കടലില്‍ തകര്‍ന്നുവീണു. പൈലറ്റടക്കം രണ്ടുപേരെ കാണാതായി. ഒരാളെ രക്ഷപെടുത്തി.
കാണാതായവര്ക്കുവേണ്ടിയുടെ തിരച്ചില്‍ നാവികസേന നടത്തുന്നുണ്ട്. ആറ് കപ്പലുകളും ചെറുവിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.
ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ഡോണിയര്‍ വിമാനം ഗോവയില്‍നിന്ന് 25 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് കടലില്‍ തകര്‍ന്നുവീണത്.
വിമനവുമായി രാത്രി 10.8 നാണ് അവസാനം ബന്ധപ്പെടാന്‍ കഴിഞ്ഞതെന്ന് വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു. അപകട കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: