പുതുച്ചേരി: അരുവിക്കര സീറ്റ് സംബന്ധിച്ച തീരുമാനം ആയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്‍ ഡി എഫ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. യു ഡി എഫിലേക്കുപോയ ആര് എസ് പിയുടെ നാല് സീറ്റുകളുടെ കാര്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പുതുച്ചേരിയില്‍ പറഞ്ഞു.
അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അണികളോട് ആഹ്വാനം ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഈ വിഷയത്തില്‍ സിപിഐയുടെ അഭിപ്രായ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: